![k.t jaleel](/wp-content/uploads/2016/08/dc-Cover-69anvr6nsfn4kd00milbbuja92-20160524061927.Medi_.jpeg)
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതിന് മന്ത്രി കെ.ടി ജലീല്‍ സൗദിയിലേക്ക്. മലയാളികളുടെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനാണ് ജലീല്‍ പോകുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ അദ്ദേഹം സൗദി അറേബ്യയിലേക്ക് തിരിക്കും. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ എംബസിയുമായി ചര്‍ച്ച നടത്തും.
സംഘത്തിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം നോര്‍ക്കയും കേരള സര്‍ക്കാരും ഒരുക്കും. മലയാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്കും മുംബൈയില്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments