India

രണ്ടാം ക്ലാസുകാരിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂര ശിക്ഷ

ബെംഗളൂരു● ഹോം വർക്ക് ചെയ്യത്തതിനെ തുടർന്ന് രണ്ടാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ബെൽറ്റ് കൊണ്ട് അടിച്ചു.ബെംഗളൂരുവിലെ നീലമംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയായ ഭാവനയെ ആണ് ട്യൂഷൻ ടീച്ചർ അതി ക്രൂരമായി ശിക്ഷിച്ചത്.ട്യൂഷൻ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ കുട്ടിയുടെ മുതുകിലെ പാടുകൾ കണ്ടപ്പോഴാണ് വീട്ടുകാർ കാര്യം അറിയുന്നത്.

തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.പതിനഞ്ചു വർഷമായി ഇവർ പ്രൈവറ്റ് ട്യൂഷൻ സെന്റർ നടത്തി വരികയാണ് .അതെ സമയം പരാതി നൽകിയിട്ടും പോലീസ് ട്യൂഷൻ ടീച്ചർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.ഇതേ തുടർന്ന് സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button