ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് എ.എ.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഡല്‍ഹിയിലെ ഭരണാധികാര ചുമതല ലഫ്. ഗവര്‍ണര്‍ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കി.സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചല്ല ലഫ്.ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. മന്ത്രിസഭയെടുക്കുന്ന ഏതു തീരുമാനങ്ങള്‍ക്കും അദ്ദേഹത്തിന്റെ അംഗീകാരം വേണമെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്ഥാനത്തെ സിഎന്‍ജി ഫിറ്റ്‌നസ്, ഡിഡിസിഎ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലഫ്.ഗവര്‍ണര്‍ നജീബ് ജങ് ഇന്നു വൈകുന്നേരം 3.45ന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Post Your Comments