NewsInternational

മലയാളി ന്യൂയോര്‍ക്കിന്റെ ഡിജിറ്റല്‍ ഓഫീസര്‍

ന്യൂയോര്‍ക്ക് : നഗരത്തിന്റെ പുതിയ ചീഫ് ഡിജിറ്റല്‍ ഓഫീസറായി മലയാളിയായ ശ്രീ ശ്രീനിവാസനെ നിയമിച്ചു.

ഇന്ത്യയുടെ മുന്‍ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസന്റെ മകനാണ്.

നഗരത്തിന്റെ കീഴിലുള്ള ഡിജിറ്റല്‍ സ്ട്രാറ്റജി ഓഫീസിന്റെ പൂര്‍ണ ചുമതല ശ്രീയ്ക്ക് ആയിരിക്കും. പൊതുജന സേവനത്തിനും സുതാര്യ ഭരണത്തിനുമുള്ള സാങ്കേതിക സൗകര്യങ്ങളൊരുക്കുകയാണ് ചുമതല.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശ്രീ ജപ്പാനിലാണ് ജനിച്ചത്. നേരത്തെ കൊളംബിയ സര്‍വകലാശാല, മെട്രോ പോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നിവയുടെ ഡിജിറ്റല്‍ ഓഫീസറായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button