ന്യൂഡല്‍ഹി : യു.പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിനു വാരാണസിയില്‍ ആവേശത്തുടക്കം കുറിച്ച സോണിയ ഗാന്ധി പനിയെത്തുടര്‍ന്നു പാതിവഴിയില്‍ മടങ്ങി. വൈറല്‍ പനി ബാധിച്ചിരുന്ന സോണിയ രോഗം വകവയ്ക്കാതെ പ്രചാരണത്തിനെത്തുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട, എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന റോഡ്ഷോയുടെ അവസാനമാണു ക്ഷീണം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന്, കാശി വിശ്വനാഥക്ഷേത്ര സന്ദര്‍ശനം റദ്ദാക്കി. വിമാനത്താവളത്തില്‍ സോണിയയ്ക്കു ഡ്രിപ് നല്കി.
Post Your Comments