അശ്രദ്ധ കാരണം ചിലപ്പോൾ മൊബൈൽ ഫോൺ വെള്ളത്തിലോ മറ്റോ വീണാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. മൊബൈൽ വെള്ളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
മൊബൈൽ വെള്ളത്തിൽ വീണാൽ ഒരിക്കലും കീകൾ ഒന്നും പ്രസ്സ് ചെയ്യരുത്. ഫോൺ കുടഞ്ഞുകൊണ്ടും മറ്റും വെള്ളം കളയരുത്. ഫോൺ ഓൺ ആണെങ്കിൽ ഓഫ് ആക്കി ലംബദിശയിൽ വെക്കണം.ഒരിക്കലും തനിയെ റിപ്പയർ ചെയ്യരുത്. ഫോണ്‍ കേസ്ഊരി മാറ്റാന്‍ കഴിയുന്നതാണെങ്കില്‍ ഊരി എടുത്തതിനു ശേഷം എസ്ഡി കാര്‍ഡ്, ബാറ്ററി, സിം കാര്‍ഡ് എന്നിവ എടുത്തു മാറ്റണം.
മൃദുവായ തുണി കൊണ്ട് കഴിയുന്നത്ര വെള്ളം തുടച്ചുമാറ്റാം. ഒരു പത്രം അരിയിൽ ഇതിനു ശേഷം ഫോൺ പൂർണമായും പൂഴ്ത്തിവെക്കാം. അരി നല്ല ഒരു ഡ്രൈയിങ്ങ് ഏജന്റാണ്. രണ്ടു ദിവസത്തിനു ശേഷം ഫോണ്‍ പുറത്തെടുത്ത് ബാറ്ററിയിട്ട് ഓണ്‍ ചെയ്തു നോക്കാം. ഓൺ ആയില്ലെങ്കിൽ ചാർജ് ചെയ്ത് നോക്കാവുന്നതാണ്. ഓണ്‍ ആയാല്‍ ടച്ച് സ്ക്രീന്‍ റെസ്പോണ്ട് ,സ്പീക്കര്‍ എന്നിവയും ടെസ്റ്റ് ചെയ്ത് നോക്കണം
Post Your Comments