Kerala

കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതാന്‍ ഒരുങ്ങുന്നു;എന്നാല്‍, തന്നെ ഫോക്കസ് ചെയ്തായിരിക്കില്ല എഴുതുക

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനും മുസ്ലിംലീഗ് നേതാവുമായി മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതാന്‍ ഒരുങ്ങുന്നു. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ആത്മകഥയെഴുതാനുള്ള തീരുമാനം അറിയിച്ചത്.ഐസ്ക്രീം കേസ് അടക്കമുള്ള ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ആത്മകഥയാണെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നല്‍കി.

ഇതുവരെയുള്ള അനുഭവങ്ങള്‍ എല്ലാം കഥയിലുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, തന്നെ ഫോക്കസ് ചെയ്തായിരിക്കില്ല ആത്മകഥ.ജീവിച്ച കാലഘട്ടത്തെ ഫോക്കസ് ചെയ്ത് എഴുതാനാണ് താല്‍പര്യം. കാലഘട്ടത്തോട്ടിലെ സംഭവങ്ങൾ പറയുമ്പോൾ തന്നെപ്പറ്റിയും പറയും.എന്തായാലും ഇതുവരെയുള്ള ജീവിതപരിചയങ്ങളും അനുഭവങ്ങളും ഉള്‍പ്പെടുത്തി ആത്മകഥ എഴുതാനുള്ള തീരുമാനത്തിലാണ് കുഞ്ഞാലിക്കുട്ടി.

shortlink

Post Your Comments


Back to top button