Gulf

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മസ്ക്കറ്റ്● ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. സെയ്ല്‍സ് മാനായി ജോലി നോക്കുകയായിരുന്ന പത്തനംതിട്ട സ്വദേശി അഭിലാഷ് ഗോപാലന്‍ (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ സുറിന് സമീപം അല്‍-ഖാമില്‍ വചായിരുന്നു അപകടം. അഭിലാഷ് സഞ്ചരിച്ചിരുന്ന കാര്‍ എതിരെവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഞായറാഴ്ച അല്‍-ഖുദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button