Kerala

ലൗ ജിഹാദിനെതിരെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നിക്കണം – തൊഗാഡിയ

കോഴിക്കോട് വെറുപ്പിന്റെ തത്വശാസ്ത്രം പിന്തുടരുന്നവർ കൊല്ലാനും കൊല്ലപ്പെടാനും ഇഷ്ടപ്പെടുന്നവരാണ്. ലോകത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൂതൻമാരും ഭീഷണിയിലാണെന്ന് വിഎച്ച്പി രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ.അവർ പെൺകുട്ടികളെ സ്നേഹിക്കുന്നു, വിവാഹം കഴിക്കുന്നു, മതംമാറ്റുന്നു അവസാനം ഐഎസ് പോരാളിയാക്കി മാറ്റുന്നു. ഇതിനെതിരെ ക്രിസ്താനികളും ഹിന്ദുക്കളും ഒരുമിക്കണം.  വ്യാപകമായ ബോധവൽക്കരണത്തിലൂടെ നമ്മുടെ യുവാക്കളെ നമ്മൾ സംരക്ഷിക്കണമെന്നും തൊഗാഡിയ പറഞ്ഞു.

ആനന്ദി ബെൻ, ബീഫ് വിഷയം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അവയ്ക്കൊന്നും മറുപടി പറയില്ലെന്നും കേരളത്തിലെ കർഷകർക്കു പരിശീലനം നൽകാനാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും തൊഗാഡിയ പറഞ്ഞു.ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമാക്കി നിലനിർത്തണമെങ്കൽ ഏക വ്യക്തി നിയമം കൊണ്ടുവരണമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button