Kerala

അച്ഛന് വേണ്ടി മാപ്പുചോദിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം● അച്ഛന് വേണ്ടി മാപ്പുചോദിച്ച് ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍. അച്ഛന്റെ ഭാഗത്ത് നിന്ന്. ഇത്തരം പരാമര്‍ശം ഉണ്ടായതില്‍ നിര്‍വ്യാജം മാപ്പുചോദിക്കുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളോടും ഒരുപോലെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചത് അച്ഛനാണ്. അങ്ങനെ ഒരാള്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെങ്കില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് ഗണേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആര്‍ ബാലകൃഷ്ണപിള്ള ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. പത്തനാപുരം കമുകുംചേരിയിലായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളു എന്നിങ്ങനെയായിരുന്നു പിള്ളയുടെ പരാമര്‍ശം.

സംഭവം വിവാദമായതോടെ,തന്റെ പ്രസംഗം എഡിറ്റ്‌ ചെയ്തു പ്രചരിപ്പിക്കുകയായിരുന്നുവെന്ന വാദവുമായി പിള്ള രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button