India

മരണക്കളമായി കിഴക്കേകോട്ട

തിരുവനന്തപുരം ● 15പേരുടെ ജീവനാണ് ഒന്നര വര്‍ഷത്തിനുള്ളിൽ ഇവിടെ പൊലിഞ്ഞത് . അശാസ്ത്രിയമായി നിർമ്മിച്ച ബസ് ബേകളാണ് അപകടമരണത്തിന്റെ പ്രധാന കാരണം. ബസ് ബേയോട് ചേർന്നു നിർമ്മിച്ച ഡിവൈഡറുകൾ നീക്കം ചെയ്യാത്തതുമൂലം ബസ് ബേയ്ക്കുള്ളിൽ കടന്ന ബസ്സിന്‌ പുറത്തു കടക്കാൻ ആവുന്നില്ല . ഇത് മൂലം പിന്നാലെ വരുന്ന ബസ്സുകൾ ബസ്സ് ബേയ്ക്ക് പുറത്തു റോഡിൽ നിന്ന് യാത്രക്കാരെ കയറ്റും. ബസ്സിൽ കയറാൻ ബേയിലേക്കും റോഡിലേക്കും ഉള്ള നെട്ടോട്ടത്തിനിടയ്ക്കാണ് അപകടങ്ങൾ ഉണ്ടാവുന്നത്. ബസ് ബേയ്ക്കുള്ളിൽ കയറ്റാത്ത ബസ്സുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് മൂലം റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമാണ് .

ഞായറായ്ച ബസ്സിൽ കയറാനുള്ള തിരക്കിനിടയിൽ ആണ് പാപ്പനംകോട് സ്വദേശി സുലോചന കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചത്. ഇത് കഴിഞ്ഞും അധികൃതർ വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടില്ല. ആവശ്യത്തിന് പോലീസുക്കാരോ അധികനേരം നിർത്തിയിടുന്ന ബസ്സുകൾ നീക്കം ചെയ്യാനോ ഉദ്യോഗസ്ഥർ ഇല്ല. സ്വകാര്യ ബസ്സുകളും അധികനേരം ബസ്സ് ബേയിൽ നിർത്തുന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെ.എസ്.ആർ.ടി.സി ബസ്സുകൾ റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.

shortlink

Post Your Comments


Back to top button