ന്യൂഡല്‍ഹി● സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളവും ഭക്ഷണവുമില്ലാതെ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എക്സിറ്റ് വീസയ്ക്കുള്ള നടപടികൾ അവസാനിച്ച ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എക്സിറ്റ് വീസകൾ അനുവദിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. 800 ഓളം ഇന്ത്യക്കാരാണ് തൊഴിൽ നഷ്‌ടപ്പെട്ടതിനെ തുടർന്ന് പണവും ഭക്ഷണവുമില്ലാതെ സൗദിയിൽ ദുരിതമനുഭവിക്കുന്നത്. .പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് വിദേശത്തേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു.
Post Your Comments