സൗദി : വരവിൽ കവിഞ്ഞ പണം നാട്ടിലേക്ക് അയക്കുന്നവരെ പിടികൂടാൻ സൗദിയിൽ പുതിയ സംവിധാനം വരുന്നു. കൂടുതലായി അയക്കുന്ന പണം കണ്ടു കെട്ടുകയും പണം അയക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ആവശ്യമെങ്കില്‍ ഇത് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. സൗദി ധന മന്ത്രാലയം, മോണിറ്ററിങ് ഏജന്‍സി, ആഭ്യന്തര മന്ത്രാലയും തുടങ്ങിയ വകുപ്പുകൾ ചേർന്നാണ് ശമ്പളത്തേക്കാൾ കൂടുതൽ പണം അയക്കുന്നവരെ കണ്ടെത്താനായി സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ബിനാമി ബിസിനസ്സ് വഴിയും മറ്റു അനധികൃത തൊഴിലുകളിലൂടേയും വിദേശികള്‍ വന്‍ തോതില്‍ പണം രാജ്യത്തിന് പുറത്തേക്കു അയക്കുന്നതായാണ് റിപ്പോര്‍ട്ട്. അനധികൃത പണമൊഴുക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വലിയവെല്ലുവിളിയാകുന്നുമുണ്ട് . ഇതിനെത്തുടർന്നാണ് ഇതാദ്യമായി ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നത്.
Post Your Comments