മസ്‌കറ്റ്: ഉത്സവ സീസണ്‍ പ്രമാണിച്ച് ഒമാനില്‍ നിന്നുള്ള വിമാന കമ്പനികള്‍ നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും പ്രമാണിച്ചാണ് കമ്പനികളുടെ ഈ മത്സരം. അതിനാല്‍ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങളുടെ ടിക്കറ്റുകളുടെ ബുക്കിംഗുകള്‍ പൂര്‍ത്തിയായതായാണ് വിവരം.
ആദ്യം ടിക്കറ്റ് നിരക്ക് കുറച്ചത് ഒമാന്റെ ഔദ്യോഗികവിമാന കമ്പനിയായ ഒമാന്‍ എയറാണ്. നിശ്ചിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറില്‍ ഇന്ത്യയുടെ വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 75 മുതല്‍ 80 ഒമാന്‍ റിയാല്‍ വരെയാണ്. ഖത്തര്‍ എയര്‍വേഴ്‌സ്, ഫ്‌ളൈ ദുബായ് എന്നീ വിമാന കമ്പനികളും വൈകാതെ നിരക്ക് ഇളവ് ചെയ്യുമെന്നാണ് സൂചന.
ജെറ്റ് എയര്‍വേഴ്‌സ് നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളില്‍ 10 ശതമാനം ഇളവ് നല്‍കി വരുന്നുണ്ട്. ഡിസംബര്‍ 31നുള്ള യാത്രയ്ക്കാണ് ഈ ഓഫര്‍. സെപ്റ്റംബറില്‍ കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കുള്ളനിരക്കുകള്‍ 140 റിയാലും താഴെയായിരിക്കുമെന്ന് ജെറ്റ് എയര്‍വേഴ്‌സ് വ്യക്തമാക്കി.
Post Your Comments