ന്യൂഡൽഹി:മുന്‍ മുഖ്യമന്ത്രിമാരുടെ സര്‍ക്കാര്‍ ബംഗ്ലാവിലെ സുഖവാസം അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്.മുഖ്യമന്ത്രിമാര്‍ തങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഭവനങ്ങളില്‍ തുടരുന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.സര്‍ക്കാരിന്റെ ഔദ്യോഗിക വസതികള്‍ കൈവശം വെച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ടുമാസത്തിനകം ബംഗ്ലാവുകള്‍ വിട്ടുകൊടുക്കണമെന്നു കോടതി പറഞ്ഞു. സര്‍ക്കാര്‍ ബംഗ്ലാവുകളുടെ കാര്യത്തില്‍ അവകാശ വാദങ്ങള്‍ പാടില്ല. മന്ത്രി സ്ഥാനം ഒഴിയുന്ന മുറയ്ക്ക് ഔദ്യോഗിക വസതിയും ഒഴിയണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, മായാവതി എന്നിവരടക്കം ആറ് മുന്‍മുഖ്യമന്ത്രിമാരാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വസതികള്‍ കൈവശം വെച്ചിരിക്കുന്നത്. ഇവരെല്ലാം രണ്ടുമാസത്തിനകം ഒഴിയണമെന്നാണ് കോടതി വ്യക്തമാക്കിയത്.
Post Your Comments