Kerala

ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കു അഞ്ചുലിറ്റര്‍ പെട്രോള്‍ സൗജന്യം

കൊച്ചി● പതിവായി ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ പമ്പില്‍ നിന്നു നല്‍കുന്ന സമ്മാനക്കൂപ്പണിലൂടെ ഒന്നാംസ്ഥാനം നേടുന്ന ആള്‍ക്ക് അഞ്ചു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നു മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. രണ്ടാമതെത്തുന്ന രണ്ടുപേര്‍ക്ക് മൂന്നു ലിറ്ററും മൂന്നാമതെത്തുന്ന മൂന്നുപേര്‍ക്ക് രണ്ടുലിറ്ററും ലഭിക്കും. ഇത്തരത്തില്‍ പ്രോത്‌സാഹജനകമായ പരിപാടികളിലൂടെ ബോധവത്കരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കാര്യത്തില്‍ ഒരു മാറ്റവും വരുത്തേണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പ്രശ്‌നമുണ്ടാകാന്‍ ഇടവരുത്തരുതെന്നും യോഗത്തില്‍ അധ്യക്ഷനായിരുന്ന അനൂപ്‌ജേക്കബ് എംഎല്‍എ പറഞ്ഞു.

യോഗത്തില്‍ ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതം പറഞ്ഞു. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ചന്ദ്രികാദേവി, വാര്‍ഡ് കൗണ്‍സിലര്‍ പി. എ. ബിജു, എഡിഎം സി. കെ. പ്രകാശ്, എസിപി ബിജോയ്, ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, ഐഒസി ചീഫ് ടെര്‍മിനല്‍ ഓഫീസര്‍ ആര്‍. കുമാര്‍, എച്ച്പിസി ഇന്‍സ്റ്റലേഷന്‍ ചീഫ് മാനേജര്‍ അരുള്‍മൊഴി ദേവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. ജെ. സാമുവേല്‍ സ്വാഗതം പറഞ്ഞു. നാട്ടുകാരും എണ്ണക്കമ്പനി തൊഴിലാളികളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വലിയ ജനാവലി യോഗത്തില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button