ന്യൂഡൽഹി: 16 കാരിയെ മാനഭംഗപ്പെടുത്തിയശേഷം തീ കൊളുത്തി കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കിഴക്കൻ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ജീവനൊടുക്കിയതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായശേഷം കൊല ചെയ്യപ്പെടുകയായിരുന്നെന്ന് വ്യക്തമാകുകയായിരുന്നു.പെണ്‍കുട്ടിയെ ഇതിനുമുൻപ് ഇവര്‍ ശാരീരിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞു. പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments