IndiaNews

കാശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്തണം – സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി● കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തണമെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ. സംഘര്‍ഷത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണമെന്നും പി.ബി ആവശ്യപ്പെട്ടു.

കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.ബി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞു. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണം. സംഭവ വികാസങ്ങള്‍ അത്യന്തം ഗൗരവമേറിയതാതാണെന്ന് വിലയിരുത്തിയ പി.ബി വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. 2010 സമാന സംഭവമുണ്ടായപ്പോള്‍ അന്നതെത സര്‍ക്കാര്‍ സര്‍വ്വകക്ഷി സംഘത്തെ കാശ്മീരിലേക്ക് അയച്ചു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനു തയ്യാറാകാതെ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും പി.ബി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ നയപരിഷ്‌കരണത്തിന്റെ പേരില്‍ വിദ്യഭ്യാസ മേഖലയെ കാവിവാത്കരിക്കാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാനും പിബി തീരുമാനിച്ചു.

കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button