NewsIndia

ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രിയുടെ “മന്‍ കീ ബാത്ത്”

ന്യൂഡല്‍ഹി: ഗര്‍ഭവതികളായ സ്ത്രീകളില്‍ സംഭവിക്കുന്ന മരണമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഗവണ്മെന്‍റ് ആശുപത്രികളിലും, മറ്റ് സമാനസ്ഥാപനങ്ങളിലും ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധനകള്‍ നടത്താനുള്ള സംവിധാനം നടപ്പിലാക്കിയ കാര്യം പ്രഖ്യാപിച്ചു. “മന്‍ കീ ബാത്ത്” എന്ന തന്‍റെ പ്രതിമാസ റെഡിയോ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രസ്തുത പ്രഖ്യാപനം നടത്തിയത്.

അവരവരുടെ പ്രദേശത്തെ ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് മാസത്തിലൊരിക്കല്‍ എന്ന കണക്കില്‍ സൗജന്യ ആരോഗ്യപരിശോധന നടത്തുന്നതിനുള്ള ഉദ്യമത്തില്‍ അണിചേരാന്‍ രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

“ഗര്‍ഭവതികളായ സ്ത്രീകളെ സഹായിക്കുന്നതിനുള്ള ഈ ഉദ്യമം ഗവണ്മെന്‍റ് ആരംഭിച്ചു കഴിഞ്ഞു. ധാരാളം ഡോക്ടര്‍മാര്‍ ഇപ്പോള്‍ത്തന്നെ അവരുടെ സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട് എനിക്കെഴുതിക്കഴിഞ്ഞു. പക്ഷേ നമുക്ക് കൂടുതല്‍ പേരെ ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു.

എല്ലാ മാസത്തിന്‍റെയും ഒമ്പതാം ദിവസം ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് ഗവണ്മെന്‍റ് ആശുപത്രികളില്‍ സൗജന്യ ആരോഗ്യപരിശോധനയും അനുബന്ധ ചികിത്സാ സഹായങ്ങളും ലഭ്യമാകുമെന്ന കാര്യവും അദ്ദേഹം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button