ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.42 രൂപയും ഡീസല്‍ ലിറ്ററിന് 2.01 രൂപയുമാണ് കുറച്ചത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. തുടര്‍ച്ചായി മൂന്നാം തവണയാണ് ഇന്ധനവിലയില്‍ കുറവ് വരുത്തുന്നത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലയിടിവും, ഇന്ത്യന്‍ രൂപ-ഡോളര്‍ വിനിമയനിരക്കിലെ വ്യതിയാനവും മൂലമാണ് പെട്രോള്‍-ഡീസല്‍ വിലകള്‍ കുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments