KeralaNewsIndiaInternational

പാര്‍ലെ-ജി ബിസ്കറ്റ് കമ്പനി അടച്ചുപൂട്ടി ഉത്പാദനം നിര്‍ത്തി

ലാഭത്തിലല്ലാതായതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉല്‍പാദനം കുറച്ചുകൊണ്ടുവരികയായിരുന്നു. അവസാനം 300 ജോലിക്കാര്‍ മാത്രമാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. അവരെല്ലാം വിആര്‍എസ് എടുത്തു. ഒരുതരത്തിലും ലാഭകരമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് പൂട്ടുന്നതെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ പറഞ്ഞു.

ക്യാച്ച് ന്യൂസിന്റെ പഠനം അനുസരിച്ച് ഓരോ സെക്കന്റിലും 4551 പാര്‍ലെ-ജി ബിസ്‌കറ്റുകളാണ് വിറ്റുപോയിരുന്നത്. 60 ലക്ഷത്തോളം കടകളിലായി ഇന്ത്യയുടെ ഏത് കോണിലും പാര്‍ലെ-ജി കിട്ടുമായിരുന്നു. മുംബൈ വിലെ പാര്‍ലെ റെയില്‍വെ സ്റ്റേഷനിലൂടെ ട്രെയിനില്‍ യാത്രചെയ്തവരാരും പാര്‍ലെ ബിസ്‌കറ്റിന്റെ മണം മറക്കില്ല.

വിലെ പാര്‍ലയില്‍ കമ്പനി തുടങ്ങിയതുകൊണ്ടാണ് ബിസ്‌കറ്റിന് പാര്‍ലെ ഗ്ലൂക്കോ എന്ന് പേരിട്ടത്. 1939ലായിരുന്നു തുടക്കം. 1980ല്‍ പേര് പാര്‍ലെ-ജിയെന്ന് മാറ്റി. പാര്‍ലെ-ജിയുടെ എതിരാളി ബ്രിട്ടാണിയ ബിസ്‌കറ്റായിരുന്നു. ഒരു സമയത്ത് രാജ്യത്തെ ബിസ്‌കറ്റ് വില്‍പനയുടെ നാല്‍പത് ശതമാനവും പാര്‍ലെ-ജി കൈയടക്കി. എന്നാല്‍ പുതിയ കാലത്ത് പാര്‍ലെ-ജിക്ക് പിടിച്ചുനില്‍കാനായില്ല.

shortlink

Post Your Comments


Back to top button