NewsTechnology

നിങ്ങള്‍ ദുബായിലാണോ ? എങ്കില്‍ ‘മകാനി ആപ്പിനെ’ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ദുബായ് : ദുബായിലേയ്ക്ക് പോകുന്നവരും അവിടത്തെ താമസക്കാരും ‘മകാനി ആപ്പിനെ’ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

മകാനി അഥവാ ‘എന്റെ ലൊക്കേഷന്‍’ എന്നര്‍ഥം വരുന്ന ആപ്പ് പൊലീസിനും ആംബുലന്‍സിനും യാത്രക്കാര്‍ക്കുമെല്ലാം സഹായകമാകുന്ന ആപ്‌ളിക്കേഷനാണ്. ഓരോ സ്ഥലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം ഒരു മകാനി നമ്പറുണ്ടാവും ഇതുപയോഗിച്ച് ഏത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും റസ്റ്റോറന്റുകളും ഹോട്ടലുകളുമെല്ലാം കണ്ടുപിടിക്കാമെന്നതാണ് പ്രത്യേകത.

ഓഗസ്റ്റ് അവസാനത്തോടെ ഈ സംവിധാനം ദുബായ് ടാക്‌സി കോര്‍പ്പറേഷനും നടപ്പിലാക്കും, റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ഔദ്യോഗിക കാബ് സര്‍വീസുകള്‍ ഈ സംവിധാനം പരിശോധിക്കുകയാണ്. ഒക്ടോബറോടെ മകാനിയുടെ ഓഫ്‌ലൈന്‍ വേര്‍ഷനുമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ അധികം ഡാറ്റ ഉപയോഗിക്കാതെയും യാത്ര ചെയ്യാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button