Kerala

ഗീതയുടെ നിയമനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ല

ന്യുഡൽഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി സി.പി.എം കേന്ദ്ര നേതൃത്വം ഇടപടില്ല.. പോളിറ്റ്ബ്യൂറോ യോഗത്തിൽ ഗീതാ ഗോപിനാഥ് വിഷയത്തിൽ എതിർപ്പ് ഉയർന്നെങ്കിലും ഇടപെടേണ്ടെന്നാണ് പി.ബി നിലപാട്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സർക്കാരിന് അനുവാദമുണ്ടെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. ഗീതാ ഗോപിനാഥിന്റെ നിയമനത്തിനെതിരെ വിഎസ് അച്യുതാനന്ദൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗീതാ ഗോപിനാഥിന്റെ നിയമനം ചർച്ചയ്ക്കു വന്നത്.

shortlink

Post Your Comments


Back to top button