Funny & Weird

പോത്തിനെ ഇന്‍റര്‍വ്യൂ ചെയ്യുന്ന രസികനായ പാകിസ്ഥാന്‍ റിപ്പോര്‍ട്ടര്‍!

ലാഹോറിലെ മെഹ്മൂദ്ബൂട്ടി ഭാഗത്ത് പുതുതായി റിംഗ്റോഡിനു മുകളില്‍ സ്ഥാപിച്ച ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാന്‍ ലാഹോറിലെ ജനങ്ങള്‍ മിനക്കെടാറില്ല. അവര്‍ ഇപ്പോഴും അപകടമായരീതിയില്‍ ട്രാഫിക്കുള്ള റോഡ്‌ ജീവന്‍ പണയംവച്ച് മുറിച്ചുകടക്കാന്‍ തന്നെയാണ് കൂടുതല്‍ താത്പര്യപ്പെടുന്നത്. പക്ഷേ ലാഹോറിലെ കന്നുകാലികള്‍ ഓവര്‍ബ്രിഡ്‌ജിന്‍റെ പ്രയോജനം തിരിച്ചറിഞ്ഞ് അത് ഉപയോഗിക്കാന്‍ പഠിച്ചിരിക്കുന്നു.

അമീന്‍ ഹഫീസെന്ന രസികനായ പാക് റിപ്പോര്‍ട്ടര്‍ ഇതിനെക്കുറിച്ചുള്ള തന്‍റെ റിപ്പോര്‍ട്ടില്‍ പാലം ഉപയോഗിക്കുന്ന പോത്തുകളെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുകയാണ്. തന്‍റെ ചോദ്യം കേള്‍ക്കുമ്പോള്‍ “മ്ഹേഹഹേ” എന്ന്‍ അമറുന്ന പോത്ത് തനിക്ക് മറുപടി നല്‍കിയതാണെന്ന് പറഞ്ഞ് അത് പ്രേക്ഷകര്‍ക്കായി വ്യഖ്യാനിക്കുന്നുമുണ്ട് അമീന്‍ ഹഫീസ്.

രസകരമായ ഈ വീഡിയോ കാണാം:

shortlink

Post Your Comments


Back to top button