മലപ്പുറം● മതംമാറ്റത്തിന് വിധേയയാക്കപ്പെട്ട പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. 2015 ജൂൺ മാസത്തിൽ മതംമാറി മുഹമ്മദ് സകറിയ്യ എന്ന കാമുകനെ വിവാഹം കഴിച്ച കൊല്ലം സ്വദേശിനി രാജേശ്വരി എന്ന റഹീനാ ബാനു(26)വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ വാടക ക്വാർട്ടേഴസിലാണ് രാജേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലം സ്വദേശി കൈപ്പള്ളിമന പുളിയകോവില് സുബ്രഹ്മണ്യന്റെ മകള്‍ രാജേശ്വരി എന്ന റഹീന ബാനു. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി നോക്കുമ്പോഴാണ് രാജേശ്വരി മലപ്പുറം സ്വദേശിയായ മുഹമ്മദുമായി പ്രണയത്തിലാകുന്നതും തുടര്‍ന്ന് നാടുവിടുന്നതും. പൊന്നാനിയില്‍ വച്ച് രാജേശ്വരി ഇസ്ലാം മതം സ്വീകരിച്ച് റഹീന ബാനുവായി. നിരവധി സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച ഇവര്‍ കൊണ്ടോട്ടിയിലെത്തിയത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്. അയല്‍വാസികളുമായി ഇരുവര്‍ക്കും യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
റഹീന ബാനുവിന്റെ മരണത്തിൽ ദുരൂഹത നിറഞ്ഞു നിൽക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തൂങ്ങി നിൽക്കുന്ന യുവതിയുടെ കാൽ താഴെ തറയിൽ മുട്ടുന്ന വിധത്തിലാണ് കണ്ടെത്തിയത്. കൊന്നതിനു ശേഷം കെട്ടി തൂക്കിയ സാഹചര്യം തള്ളിക്കളയാനാവില്ല. കഴുത്തിലെ കുരുക്കും മേൽകൂരയിലെ പട്ടികയിലെ കെട്ടും ഈ സാധ്യത അടിവരയിടുന്നു.
രണ്ടാഴ്ചക്ക് മുമ്പ് രാജേശ്വരിയുടെ തലമുടി പൂര്‍ണ്ണമായി വടിച്ചുകളഞ്ഞിരുന്നു. യുവതി ലവ് ജിഹാദിന്റെ ഇരയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദ് സക്കറിയയെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലപ്പുറം: മതപരിവര്‍ത്തനത്തിന് വിധേയയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ വാടക ക്വാർട്ടേഴസിലാണ് കൊല്ലം സ്വദേശിനിയായ രാജേശ്വരി എന്ന റഹീന ബാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലമുടി വടിച്ച് കളഞ്ഞ നിലയിൽ കണ്ടെത്തിയ യുവതി ലൌജിഹാദിന്റെ ഇരയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments