KeralaNews

പെട്രോളടിക്കാന്‍ ഇനി പമ്പില്‍ പോവേണ്ട, പെട്രോളുണ്ടാക്കുന്ന ശ്രീജിത്തിന്റെ വിദ്യ ഇങ്ങനെ

ഖരമാലിന്യമായ പ്ലാസ്റ്റിക് നിറച്ച് 350-400 ഡിഗ്രി ഊഷ്മാവില്‍ ചൂടാക്കി, പ്ലാസ്റ്റിക് വിഘടിപ്പിച്ച് കാര്‍ബോഹൈഡ്രേറ്റ് ആക്കി മാറ്റും. അത് തണുപ്പിച്ച് പെട്രോളിയത്തിന്റെ വിവിധ രൂപങ്ങളായ പെട്രോള്‍, മെഴുക്, ടാര്‍, ബയോഗ്യാസ്, ടര്‍പ്പന്റൈന്‍ എന്നിവയാക്കി മാറ്റാമെന്നാണ് ശ്രീജിത്തിന്റെ ആശയം.

പെട്രോളിനെ വിഘടിപ്പിച്ചാണ് പ്ലാസ്റ്റിക് നിര്‍മ്മിക്കുന്നത്, ഇതൊന്നു മറിച്ചു ചിന്തിച്ചത് പെരിഞ്ഞനം സ്വദേശിയും കൊടുങ്ങല്ലൂരിലെ സയന്‍സ് സെന്റര്‍ ഡയറക്ടറുമായ ശ്രീജിത്താണ്. ശ്രീജിത്തും സയന്‍സ് സെന്ററിലെ കൂട്ടാളികളും ചേര്‍ന്ന് പൈറോളിസിസ് പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്

പ്ലാസ്റ്റിക് മാലിന്യത്തില്‍ ഓക്‌സിജന്‍ സാന്നിദ്ധ്യം ഉണ്ടായാല്‍ പുകഞ്ഞു കത്തുമെന്നതിനാല്‍ പുക ഒഴിവാക്കാനായി പ്ലാന്റിനോടനുബന്ധിച്ച് കംപ്രസര്‍ സജ്ജീകരിച്ചിട്ടുണ്ട്. പൈറോളിസ് പ്ലാന്റിന് ആവശ്യമായ ഇന്ധനത്തിന് ബയോഗ്യാസ് പ്‌ളാന്റ് സ്ഥാപിച്ചാല്‍ ജൈവമാലിന്യവും സംസ്‌കരിക്കാം. അഞ്ചു ലക്ഷം രൂപ മാത്രം ചെലവു വരുന്ന പദ്ധതി പഞ്ചായത്ത് ഏറ്റെടുക്കും. ഇതേ കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട് ശ്രീജിത്ത് അറിയിച്ചു.

10 കിലോ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും 9 ലിറ്റര്‍ പെട്രോളും മറ്റുല്‍പ്പന്നങ്ങളും ഉണ്ടാക്കാമെന്നുള്ളതാണ് ഈ പദ്ധതിയുടെ മറ്റൊരു ഗുണം. ഒരു കിലോ പ്ലാസ്റ്റിക്കില്‍ നിന്ന് 960 മില്ലി ലിറ്റര്‍ പെട്രോളിയം കിട്ടും. അതില്‍ നിന്ന് ഫ്രാക്ഷന്‍ ഡിസ്റ്റിലേഷന്‍ എന്ന പ്രക്രിയയിലൂടെ പെട്രോള്‍ വേര്‍തിരിക്കും. 400 മില്ലി ലിറ്റര്‍ പെട്രോള്‍ കിട്ടും. 40 മില്ലി ലിറ്റര്‍ കാര്‍ബണ്‍ പുറത്തേക്ക് തള്ളും. ടാര്‍ രൂപത്തിലായതിനാല്‍ അത് മാലിന്യമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button