ഡെറാഡൂണ്‍: രാമായണത്തില്‍ പരാമര്‍ശിക്കുന്ന മൃതസഞ്ജീവനി കണ്ടെത്തുന്നതിനായി ഹിമാലയത്തിലെ ദ്രോണഗിരിയില്‍ തിരച്ചില്‍ നടത്താൻ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നീക്കം. 25 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്.
ആഗസ്ത് മാസത്തില്‍ നാല് ആയുര്‍വ്വേദ വിദഗ്ദര്‍ അടങ്ങിയ സംഘമാണ് ഈ ദിവ്യ ഔഷധം തേടിയിറങ്ങുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ ദ്രോണഗിരിയിലാണ് സംഘം തിരച്ചില്‍ നടത്തുക. ഉത്തരാഖണ്ഡ് ആയൂഷ് വകുപ്പ് മന്ത്രി സുരേന്ദ്ര സിംഗ് ത്യാഗിയാണ് മൃതസഞ്ജീവനി കണ്ടെത്തുന്നതിനായി 25 കോടി രൂപ പ്രഖ്യാപിച്ചത്. എന്നാൽ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ കേന്ദ്രം പിന്തുണച്ചിട്ടില്ല. പണം നല്‍കാന്‍ തയ്യാറല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.
Post Your Comments