India

ഇടിമിന്നലില്‍ 30 മരണം

ബാലസോര്‍ ഒഡിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലില്‍ 30 പേര്‍ മരിയ്ക്കുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരുടേയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ഒഡീഷയിലെ ഭരദാക്, ബലാസോര്‍, കുദ്ര, നയാഗ്ര, മയൂര്‍ ബഞ്ച് എന്നിവടങ്ങളിലാണ് ഇടിമിന്നലുണ്ടായത്. വയലില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇടിമിന്നലില്‍ ധാരാളം കന്നുകാലികളൂം ചത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് 50000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.

shortlink

Post Your Comments


Back to top button