കോഴിക്കോട് ● മാധ്യമപ്രവർത്തകരെ ആക്രമിച്ച കോഴിക്കോട് ടൗൺ എസ്.ഐ വിമോദിനെ ഡി.ജി.പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്റലിജൻസ് എഡി.ജി.പി ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി നടപടി. എസ്.ഐ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും അടിയന്തരമായി വകുപ്പുതല നടപടി വേണമെന്നുമായിരുന്നു ഇന്റലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഡി.ജി.പി എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
Post Your Comments