തിരുവനന്തപുരം: രണ്ടുവര്‍ഷം കാലാവധി ബാക്കി നില്‍ക്കേ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ശ്രദ്ധേയനായ കെ സുരേഷ്കുമാര്‍ ഐഎഎസില്‍ നിന്നും സ്വയം വിരമിക്കുന്നു. 11 മാസം അവധിയിലായിരുന്ന ഇദ്ദേഹം 4 മാസം മുൻപാണ് വിരമിക്കാൻ അപേക്ഷ നൽകിയത്.
ഡിപിഇപിയുടെ പ്രഥമ ഡയറക്ടറായിരുന്ന സുരേഷിന്റെ 27 വർഷത്തെ സേവനത്തിൽ 15 വർഷത്തോളം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. താൻ തുടർന്നും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി ഡയറക്ടർ ആയിരുന്ന സമയത്ത് ഓൺലൈൻ ലോട്ടറികളെയും ഇതരസംസ്ഥാന ലോട്ടറികളെയും നാടുകടത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
Post Your Comments