കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തു. സാഹിത്യ അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർഥിയായി മൽസരിക്കാൻ കെപിഎസി ലളിതയുടെ പേര് സിപിഎം നേതൃത്വം പരിഗണിച്ചിരുന്നു. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിൽ നിന്ന് എതിർപ്പുയർന്നതിനെ തുടർന്ന് അവർ സ്വമേധയാ പിൻമാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷസ്ഥാനം ഇവരെ തേടിയെത്തുന്നത്.
12 വർഷത്തോളം കേരള ചലച്ചിത്ര അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടറും രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) മുഖ്യ സംഘാടകയുമായിരുന്നു ബീനാ പോൾ. അന്നത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകള തുടർന്ന് 2014ലാണ് ഇവർ സ്ഥാനമൊഴിഞ്ഞത്.
പ്രമേയത്തിലെ പുതുമകളുംകൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരനാണ് വൈശാഖൻ. നൂല്‍പ്പാലം കടക്കുന്നവര്‍, അപ്പീല്‍ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തില്‍ വസന്തം, നിശാശലഭം, ബൊമ്മിഡിപ്പൂണ്ടിയിലെ പാലം, യമകം തുടങ്ങിയവയാണ് വൈശാഖന്റെ പ്രധാനകൃതികൾ.
Post Your Comments