ദുബായ്: കുത്തനെയുള്ള പര്‍വ്വതത്തിന് മുകളില്‍ അതിസാഹസികമായ രീതിയില്‍ വണ്ടിയുമായി നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം അടുത്തിടെ വൈറലായിരുന്നു.
സൗദിയിലെ അജീല്‍ എന്ന പത്രമാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത് പിന്നീട് ട്വിറ്ററിലൂടെ ഈ ചിത്രം വൈറലാകുകയായിരുന്നു. പിന്നീട് മറ്റ് സോഷ്യല്‍ മീഡിയകളിലും വ്യാപിച്ചു.
യുവാവിന്‍റെ ഈ സാഹസികതയെ വിഡ്ഢിത്തം എന്ന വിമര്‍ശനവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരക്കാരെ ജയിലില്‍ അടയ്ക്കുകയോ, അല്ലെങ്കില്‍ സൈന്യത്തില്‍ എടുക്കുകയോ വേണം എന്നാണ് ചിലര്‍ ഈ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്.
എന്നാല്‍ യുവാവിന്‍റെ വിവരങ്ങള്‍ പത്രം പുറത്ത് വിട്ടിട്ടില്ല.സൗദിയിലെ ഫിഫ മലനിരകളിലെ 3,500 മീറ്റര്‍ ഉയരത്തിലാണ് ഈ ജീപ്പ് യുവാവ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നാണ് ഇപ്പോള്‍ വിവരം. തന്‍റെ ഈ സാഹസികതയെ അനുകരിക്കരുത് എന്ന മുന്നറിയിപ്പും ഇയാളുടെതായി പത്രം വാര്‍ത്തയില്‍ ചേര്‍ചത്തിട്ടുണ്ട്.
Post Your Comments