എറണാകുളം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി. വര്‍ഗ്ഗശത്രുക്കളെ കൂട്ടു പിടിച്ച് കാനം ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞയാഴ്ച ഉദയംപേരൂരില്‍ വച്ച് സി.പി.എം വിട്ടുപോയവരെ സി.പി.ഐയിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള വിപുലമായ ലയന സമ്മേളനം നടത്തിയിരുന്നു. ഇതുകൂടാതെ സി.പി.എം നേതൃത്വത്തിനെതിരെ ചാനല്‍ ചര്‍ച്ചകളിലും കാനം പ്രസ്താവനയിറക്കിയിരുന്നു. ഇതൊക്കെയാണ് കാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്താന്‍ എറണാകുളം ജില്ലാ കമ്മിറ്റിയെ പ്രേരിപ്പിച്ചത്.
കാനം ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സങ്കുചിത താല്‍പര്യങ്ങളുള്ളവരെയും സി.പി.എം വിരുദ്ധ പ്രവണത ഉള്ളവരേയും സി.പി.ഐ യിലേക്ക് കൊണ്ടുവരുന്നതിലൂടെ ഐക്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നേതാക്കള് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം ഉദയംപേരൂരില്‍ സി.പി.എമ്മില്‍ നിന്ന് വിവിധ കാലങ്ങളില്‍ പുറത്തുപോയതും അംഗത്വം ലഭിക്കാത്തതുമായ അഞ്ഞൂറോളം പേര്‍ക്ക് സി.പി.ഐയില് അംഗത്വം നല്‍കിയത്. ഇതിന് കാനം തന്നെ നേരിട്ടെത്തി നേതൃത്വം നല്കിയിരുന്നു.
Post Your Comments