പീഡനത്തിനിരയായ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്തുകൊണ്ടാണ് ഹരിയാനയിലെ ആ കർഷകൻ പെൺമനസിനെ അറിയാൻ ശ്രമിച്ചത്. ശേഷം അവളെ നിയമ പഠനത്തിനയച്ചു.ഭാര്യയെ അപമാനിച്ചവൻ ഇന്നും സ്വതന്ത്രനായി പുറംലോകത്തു വിലസുന്നുണ്ടെന്നും അവന് തക്കശിക്ഷലഭിക്കാതെ വിശ്രമമില്ലെന്നുമാണ് ഈ പുരുഷൻ പറയുന്നത്.
ഹരിയാനയിലെ ജിന്ത് ജില്ലയിലെ ജിതേന്ദ്രർ ചാറ്റർ എന്ന ഇരുപത്തൊമ്പതുകാരനായ കർഷകനാണ് ധീരമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായത്.ജിതേന്ദ്രയെക്കുറിച്ച് സംസാരിക്കുമ്പോൾ നൂറുനാവാണ് ഭാര്യയ്ക്ക് തൻെറ ജീവിതത്തിൽ നന്മയുടെ വെളിച്ചം നിറച്ചെത്തിയ ഭർത്താവിനെക്കുറിച്ച് അവൾ പറയുന്നതിങ്ങനെ.
” എൻെറ രക്ഷിതാക്കൾ വിവാഹാലോചനയുമായി അദ്ദേഹത്തിൻെറ വീട്ടിൽ ചെന്നു എന്നറിഞ്ഞ നിമിഷം തന്നെ ഞാൻ അദ്ദേഹത്തെ നേരിൽക്കണ്ടു. എന്നെ ഒരാൾ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അതിൻെറ പേരിൽ അയാളും ഒരു സ്ത്രീയുമടക്കം 4,5 പേർ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്നും അറിയിച്ചു. ഈ വിവാഹത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് ഞാനീക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.എന്നെ വിവാഹം കഴിച്ചാൽ അവരുടെ കുടുംബത്തിനുള്ള നാണക്കേടിനെപറ്റി ഓർമിപ്പിച്ചു. എന്നാൽ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിൻെറ കുടുംബത്തിൻെറ നിലപാടാണ്. ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ അവർ തയാറായില്ല.സഹതാപം കൊണ്ടല്ല സ്നേഹം മാത്രം മനസിൽ നിറച്ചാണ് അവർ ഈ ആലോചനയുമായി മുന്നോട്ട് പോകുന്നത് എന്നറിഞ്ഞ നിമിഷം ഞാനും ഈ വിവാഹത്തിന് സമ്മതംമൂളി. അങ്ങനെ അധികം വൈകാതെ ഞങ്ങളുടെ വിവാഹം നടന്നു”.
”എൻെറ കേസ് നടത്തിപ്പിൻെറ ഭാഗമായി കോടതിയിൽ പോകുമ്പോഴല്ലാതെ ആ ദുരനുഭവത്തെക്കുറിച്ച് ഞാനോ ഭർത്താവോ പരസ്പരം സംസാരിക്കാറില്ല. തനിക്കൊരു ജീവിതം തന്നതിൻെറ പേരിൽ ജിതേന്ദറിനും ഏറെ ദുഖങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ജിതേന്ദറിൻെ പേരിൽ കള്ളക്കേസുകൾ വരെ കുറ്റവാളികൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അവൾ പറയുന്നു. എങ്കിലും ജിതേന്ദറിനെ പോലെയൊരു ഭർത്താവിനെക്കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയനേട്ടമെന്നും പ്രായമല്ല പക്വതയളക്കുന്നതിനുള്ള മാനദണ്ഡമെന്ന് ജിതേന്ദറിലൂടെയാണ് തനിക്കു മനസിലായതെന്നും അവൾ ഓർക്കുന്നു.
Post Your Comments