KeralaNews

പീഡനവും അഴിമതിയും: പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ്

തൊഴില്‍ വകുപ്പില്‍ വ്യാപകമായ അഴിമതിയും പീഡനവും നടക്കുന്നുവെന്നു റിപ്പോര്‍ട്ട് കിട്ടിയതിനെതുടർന്ന് സംസ്ഥാനത്തെ സുപ്രധാന വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. കല്യാണ്‍, ശീമാട്ടി, ജയലക്ഷ്മി, പോത്തീസ്, രാമചന്ദ്രന്‍, ചെന്നൈ സില്‍ക്സ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി.

ജീവനക്കാരുടെ മൊഴികളില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാവിലേ മുതല്‍ മടങ്ങിപോകുന്നതുവരെ നിന്ന് ജോലിയെടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും കൂടാതെ ഇരുന്നാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാവിധികളുണ്ടെന്നും വ്യക്തമാക്കുന്നു ശൌചാലയങ്ങളില്‍ പോകണമെങ്കില്‍ വനിതാ ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ അനുമതി കൂടാതെ പോകാൻ പാടില്ല എന്നും ചട്ടമുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button