ക്ലാസ്സില്‍ കയറാതെ മയക്കുമരുന്ന് ഉപയോഗവുമായി കറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പോലീസ് കമ്മീഷണറുടെ നേത്രുത്വത്തില്‍ സംവിധാനം ഒരുക്കിയിരുന്നു.
സ്കൂളില്‍ ഹാജരാകാതിരുന്ന കുട്ടിയെ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ സ്കൂള്‍ കോളേജ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിതരണം നടത്തി വന്നിരുന്നയാളെ ഷാഡോ പോലീസ് പിടികൂടിയത്.
കൊച്ചിയിലെ സെന്റ് ആല്ബര്ട്ട്സ് കോളെജിനു സമീപത്തു നിന്നുമാണ് അങ്കമാലി കിടങ്ങൂര്‍ സ്വദേശി അലികപറമ്പില്‍ സുകുമാരന്റെ മകന്‍ അഖിലിനെയാണ് ഷാഡോ എസ് ഐ ഗോപകുമാര്‍ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ആദ്യം സൗജന്യമായും പിന്നീടു വന്‍ തുകയ്ക്കുമാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്.
Post Your Comments