NewsIndia

കേജ്‌രിവാൾ തന്നെ വകവരുത്താൻ ശ്രമിക്കുന്നു: എ എ പി എം. എൽ. എ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളും സംഘവും തന്നെയും കുടുംബത്തെയും വകവരുത്താൻ ശ്രമിക്കുന്നതായി എംഎൽഎ അസിം അഹമ്മദ് ഖാൻ. ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഫോണിലും നേരിട്ടും എനിക്ക് വധഭീഷണി ലഭിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും ഡൽഹി ലഫ്.ഗവർണർക്കും കത്തയയ്ക്കുകയും ചെയ്തുവെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും അസിം അഹമ്മദ് ഖാൻ വ്യക്തമാക്കി.

രണ്ടാം എഎപി സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന ഇയാളെ അഴിമതി ആരോപണത്തെ തുടർന്ന് കേജ്‌രിവാൾ സർക്കാരിൽനിന്ന് പുറത്താക്കുകയായിരുന്നു. മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വകവരുത്താൻ മടിക്കില്ല എന്ന ആരോപണവുമായി കേജ്‌രിവാൾ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button