India

കാശ്മീരില്‍ സൈന്യം ജീവനോടെ പിടികൂടിയ ഭീകരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ശ്രീനഗർ● കാശ്മീരിലെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നതിനു വേണ്ടിയാണു താൻ ഇന്ത്യയിലെത്തിയതെന്ന് സൈന്യം ജീവനോടെ പിടികൂടിയ ഭീകരന്റെ വെളിപ്പെടുത്തല്‍. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ജീവനോടെ പിടികൂടിയ ബഹാദുർ അലിയാണ് എന്‍.ഐ.എയോട് ഇക്കാര്യം പറഞ്ഞത്.

ഗറില്ല യുദ്ധമുറകളിൽ ലഷ്കർ ഇ ത്വയ്ബ പരിശീലനം നേടിയ ബഹാദുർ അലി, ജമാത് ഉദ് ദവാ നേതാവ് ഹാഫിസ് സയിദുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മൊഴി നല്‍കി.പാക് അധീന കാഷ്മീരിൽ സ്‌ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമുമായി സ്‌ഥിരം ബന്ധം പുലർത്തിയിരുന്നെന്നും വാലിദ് എന്നയാളാണ് തനിക്കു നിർദേശങ്ങൾ നൽകിയിരുന്നതെന്നും ഇയാള്‍ മൊഴി നല്‍കി. ഇയാളെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാല് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു.

shortlink

Post Your Comments


Back to top button