KeralaNews

മലയാളികള്‍ നാടുവിട്ട സംഭവം: അന്വേഷണം വിപുലമാക്കാന്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: 21-മലയാളികള്‍ നാടുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നു എന്ന്‍ കരുതുന്ന സംഭവത്തില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വിടാന്‍ സാദ്ധ്യത. കേസ് അന്വേഷണം എന്‍ഐഎയ്ക്കു കൈമാറണമന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോര്‍ട്ട് ഉത്തരമേഖലാ എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറി. നാടുവിട്ട മലയാളികള്‍ ഐഎസില്‍ ചേര്‍ന്നു എന്നത് സ്ഥിരീകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ പൊലീസ് യുഎപിഎ ചുമത്തിയിരുന്നു.

പാലക്കാടും കാസര്‍ഡഗോഡുമായി രജിസ്റ്റര്‍ ചെയ്ത ഒമ്പതു കേസുകളാണ് ഈ സംഭവത്തില്‍ നിലവില്‍ അന്വേഷണസംഘം പരിശോധിച്ചു വരുന്നത്. ഈ ഒമ്പതു കേസും എന്‍ഐഎയ്ക്കു വിടാനാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍നിന്നു കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നു ബന്ധുക്കള്‍ക്കു സംശയമുണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ യുഎപിഎ ചുമത്തിയിരുന്നില്ല. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് എടുത്തിരുന്നത്.

എറണാകുളം പാലാരിവട്ടം പൊലീസ് രജസിറ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രമാണ് യുഎപിഎ ചുമത്തിയത്. കാണാതായ മെറിന്‍റെ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലായിരുന്നു യുഎപിഎ ചുമത്തി കേസ് എടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍നിന്ന അറസ്റ്റിലായ ഖുറേഷിയുടെ മൊഴിയും, വിദേശത്ത് പോയവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളും ഐഎസ് ബന്ധത്തിന് തെളിവായി.

ഐഎസ് ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര എജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുന്നതാകും ഉചിതമെന്നു ചൂണ്ടിക്കാട്ടി ഉത്തരമേഖലാ എഡിജിപി സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button