കൊട്ടാരക്കര ● കൊട്ടാരക്കരയില്‍ മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച അമ്മയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് സംഭവം. രാവിലെ മകൾ കാമുകനൊപ്പം ബൈക്കിൽ പോകുന്നത് അമ്മയും സഹോദരനും കാണുകയും തുടര്‍ന്ന് ഇരുവരും ബൈക്കിനെ പിന്തുടരുകയും ചെയ്തു. മകളെ ബൈക്കില്‍ നിന്നിങ്ങി പോയ ശേഷവും ബൈക്കിനെ പിന്തുടര്‍ന്ന അമ്മയും മകനും യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
Post Your Comments