കൊച്ചി● കൊല്‍ക്കത്ത ഷാലിമാര്‍ – തിരുവനന്തപുരം എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ ജൂലൈ ഏഴിന് കാണപ്പെട്ട അജ്ഞാത മൃതദേഹത്തെ കുറിച്ച് വിവരം നല്‍കാന്‍ കഴിയുന്നവര്‍ അടിയന്തിരമായി ബന്ധപ്പെടണമെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു.
35 വയസ് തോന്നിക്കുന്ന 167 സെന്റിമീറ്റര്‍ ഉയരവും ഇരുനിറവുമുള്ള മെലിഞ്ഞ ശരീരപ്രകൃതിയുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വലത്തേ കയ്യില്‍ തമിഴില്‍ ആര്‍. നടരാജ് എന്നും ഇടത്തേ കയ്യില്‍ എസ്. വിഘ്‌നേശ്വര്‍ എന്നും പച്ച കുത്തിയിട്ടുണ്ട്. ആകാശനീല നിറത്തില്‍ വെള്ളക്കള്ളികളുള്ള മുഴുക്കയ്യന്‍ ഷര്‍ട്ടും വെള്ളമുണ്ടുമായിരുന്നു വേഷം. കഴുത്തില്‍ കറുത്ത മറുകും നെഞ്ചില്‍ ഇരുവശത്തും മുറിപ്പാടുകളുമുണ്ട്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. റെയില്‍വെ പൊലീസിനെ ബന്ധപ്പെടേണ്ട നമ്പര്‍ 04842376359, 9497981118.
Post Your Comments