India

മോദി നിരാശന്‍, എന്നെ വധിച്ചേക്കാം- അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി ● പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മോഹഭാഗം സംഭവിച്ചിരിക്കുകയാണെന്നും അത് ഒരു പക്ഷേ തന്നെയും എ.എ.പി എം.എല്‍.എമാരെയും വധിക്കുന്നതില്‍ വരെ കൊണ്ടെത്തിച്ചേക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മിയുടെ യുട്യൂബ് ചാനലില്‍ പുറത്തുവിട്ട വീഡിയോയിലാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മോദി വളരേയധികം നിരാശനും കോപാകുലനുമാണ്.. അതുമൂലം യുക്തിപരമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. അതിനാല്‍ അദ്ദേഹം ചിന്തിക്കാതെയാണ് ഓരോ തീരുമാനങ്ങള്‍ എടുക്കുന്നത്. മോദി തലവനായ രാജ്യം എങ്ങനെയാണ് സുരക്ഷിതമായിരിക്കുക. ഒരു പക്ഷേ അദ്ദേഹത്തിന് എന്നെ കൊല്ലാന്‍ വരെ സാധിച്ചേക്കാം. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. വീഡിയോയില്‍ കെജ്‌രിവാള്‍ ആരോപിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ കേസുകളില്‍ എ.എ.പി എം.എല്‍.എമാര്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം.

എല്ലാ എ.എ.പി എം.എല്‍.എമാരോടും ജയിലില്‍ പോകാന്‍ തയ്യാറായിരിക്കാനും കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു. ജയിലില്‍ പോകുന്നത് ചെറിയ കാര്യമാണ്. ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം. പേടിയുള്ളവർ പാർട്ടി വിട്ടുപോകുന്നു. അല്ലാത്തവർ അനന്തരഫലങ്ങൾ അനുഭവിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ആംആദ്മി പാർട്ടി എംഎൽഎ ഖർതർ സിംഗ് തൻവാറിന്റെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നതിന്റെ പശ്ചാത്തലത്തിലാണ് കേജരിവാളിന്റെ പ്രസ്താവന. ഡൽഹിയിലെ ചത്തർപുർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഖർതർ സിംഗ്. രാജ്യ തലസ്‌ഥാനത്ത് അധികാരത്തിലേറിയതു മുതൽ ഇതുവരെ ഒരു ഡസനിലേറെ ആം ആദ്മി എംഎൽരാണ് വിവിധ കേസുകളിൽ കുടുങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ അന്വേഷണം നേരിടേണ്ടി വരികയോ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button