Kerala

കേരളത്തിൽ മരുന്ന് കടകൾ പ്രവർത്തിക്കുന്നത് നിയമ രഹിതമായി

പ്രേംജി വയനാട്

കേരളത്തിൽ പെരുകുന്ന ലഹരി ഉപയോഗത്തെക്കുറിച്ചു അനുദിനം വാർത്താക്കൾ വരുമ്പോഴും ഇവിടെ അനധികൃത വ്യാപാരം അനുസ്യൂതം നടക്കുന്നു. ഇവിടെ അധികാരികൾ മനപ്പൂർവം കണ്ടില്ലെന്നു നടിക്കുന്ന ഒരു പ്രധാനപ്രശ്‍നം കേരളത്തിലെ മൂവായിരത്തോളം വരുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളും പതിനേഴായിരത്തിലധികം വരുന്ന സ്വകാര്യ മരുന്നുകടകളും പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായാണ് എന്ന വസ്തുതയാണ്. ജീവൻ രക്ഷ ഔഷധങ്ങൾ യോഗ്യതയുള്ള ഫാർമസിസ്റ്റുകൾ മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന് നിയമം അനുശാസിക്കു മ്പോൾ നമ്മുടെ നാട്ടിൽ ഇവ കൈകാര്യം ചെയ്യുന്നത് യാതൊരു യോഗ്യതയുമില്ലാത്ത വ്യക്തികൾ. സർക്കാർ ആശുപത്രികളിലെ ഫാർമ സികളിൽ മരുന്ന് നൽകുന്നത് ഭൂരിപക്ഷവും നേഴ്‌സുമാരും മറ്റു ആശുപത്രി ജീവനക്കാരും. ഇവിടെ നിയമം പാലിക്കാത്ത സർക്കാർ സ്വകാര്യ മേഖലയിൽ നടക്കുന്ന അനധികൃത വ്യാപാരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.

1948 ലെ ഫാർമസി നിയമത്തിലെ 42 ആം ചട്ടത്തിൽ വ്യക്തമായി പറയുന്നു യോഗ്യതയില്ലാത്ത വ്യക്തി ഔഷധനങ്ങൾ കൈകാര്യം ചെ യ്‌താൽ നടപടി സ്വീകരിച്ചു ആറ് മാസം തടവോ. ആയിരം രൂപ പിഴയോ രണ്ടും കൂടിയോ നൽകണമെന്ന്. എന്നാൽ നാളിതുവരെയായി ട്ടും കേരളത്തിൽ ഇത്തരത്തിൽ ഒരു കേസും ഉണ്ടായതായി അറിവില്ല.  1945 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ ചട്ടം 64 ഉം 65 ഉം അനുസരിച്ചു ഒരു ഔഷധ വിൽപ്പനശാലയ്ക്ക് ലൈസൻ സ് നൽകുമ്പോൾ അവിടെ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള ഫാർമസിസ്ററ് ഉണ്ടായിരിക്കണം എന്ന് വ്യക്തമാക്കു ന്നു. എന്നാൽ കേരളത്തിലെ വലിയൊരുവിഭാഗം മരുന്ന് കടകൾ പകൽപോലും പ്രവർത്തിക്കുന്നത് യാതൊരു യോഗ്യതയുമില്ലാത്ത വ്യക്തികളുടെ മേൽനോട്ടത്തിൽ. ഫാർമസിസ്ററ് ഉണ്ടാകാറിയില്ല.സർട്ടിഫിക്കറ്റ് മാത്രം തൂക്കിയിട്ടിട്ടുണ്ടാകും. വൈകുന്നേരം നാല് മണി കഴിഞ്ഞാൽ പറയുകയും വേണ്ട. കടയുടമയും സെയിൽസ്മാനുംകൂടി കച്ചവടം പൊടിപൊടിക്കുന്നു. ഈ സമയത്താണ് സ്‌കൂൾവിട്ടു കുട്ടികളും ഓഫീസ് ജോലിയും മറ്റുജോലികളും കഴിഞ്ഞു പൊതുജനവും തങ്ങൾക്കാവശ്യമായ മരുന്ന് വാങ്ങാൻ കടയിൽ എത്തുക. അതുപോലെ സ്വകാര്യ പ്രാക്ടീസ്സ് നടത്തുന്ന ഡോക്ടറെകണ്ടു മരുന്ന് വാങ്ങാൻ വരുന്നവരും… കച്ചവടംമാത്രം ലക്‌ഷ്യംവച്ച് പ്രവർത്തിക്കുന്ന മരുന്ന്ക ടഉടമയും സഹായിയും എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി ലൈംഗിക ഉത്തേജകമരുന്നായ സിഡാനാഫിൽ സിട്രേറ്റ് ( ഇത് അമിത മായ അളവിൽ കഴിച്ചാൽ ഹൃദയസ്തംഭനംവരെ ഉണ്ടാകാം. ), ഉറക്ക ഗുളികൾ, ലഹരി നൽകുന്ന ചുമ മരുന്നുകൾ എന്നിവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചോദിക്കുന്നവർക്കെല്ലാം എടുത്തുനൽകി വരുമാനംകൂട്ടുന്നു.

സർക്കാർ സംവിധാനങ്ങളുടെ സിരാകേന്ദ്രമായ തിരുവനതപുരം പട്ടണത്തിൽപോലും സ്ഥിതി വ്യത്യസ്തമല്ല. ഔഷധ നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥരെ കാണേണ്ടപോലെ കണ്ടാൽ എന്തും വിൽക്കാം. ഈ അനാസ്ഥയാണ് നമ്മുടെ നാട്ടിൽ ലഹരിഉപയോഗം പെരുകാൻ കാരണം. ഇതിനു പരിഹാരമുണ്ടാകണമെങ്കിൽ അടിയന്തിരമായി മരുന്ന് വിൽപ്പന യോഗ്യതയുള്ള ഫാർമസിസ്റ്റുകളുടെ മേൽനോട്ടത്തിൽ മാത്രമാണ് എന്ന് ഉറപ്പുവരുത്തുന്നരീതിയിൽ നിയമം നടപ്പിലാക്ക ണം. എല്ലാ മരുന്ന്കടയിലും കുറഞ്ഞത് രണ്ടു ഫാർമസിസ്ററ് ഉണ്ടാകണം (24 മണിക്കൂർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മൂന്നും) എന്ന് ഉറപ്പുവരുത്തണം. കേരളത്തിൽ 10 മുതൽ 15 മണിക്കൂർ വരെ തുറന്നു പ്രവർത്തിക്കുന്ന മരുന്നുകടകയിൽ ഒരു ഫാർമസിസ്ററ് മാത്രം. തൊഴിൽ നിയമം അനുസരിച്ചു 8 മണിക്കൂർ മാത്രമേ ഒരു ദിവസം ഒരു വ്യക്തി തൊഴിൽ ചെയ്യേണ്ടതുള്ളൂ എന്നുള്ളപ്പോൾ അതീവശ്രദ്ധ യോടെ കൈകാര്യം ചെയ്യേണ്ട മരുന്നുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ നിയമം ലംഘിച്ചു പ്രവർത്തിക്കാൻ അധികാരികൾ തന്നെ ഒത്താശ ചെയ്യുന്നു. അടിയന്തിരമായി ഇത് അവസാനിപ്പിക്കണം. നിയമം അനുസരിക്കാതെ, ഫാർമസിസ്ററ് ഇല്ലാതെ 4 മണി ക്ക്ശേഷം തുറന്നു പ്രവർത്തിക്കുന്നമരുന്ന് കടകളുടെപേരിൽ ശക്തമായി നിയമനടപടി സ്വീകരിക്കണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിപണനം ചെയ്യുന്നത് അവസാനിപ്പിക്കാൻ പര്യാപ്തമായ രീതിയിൽ ഇലക്ട്രോണിക്സ് പ്രെസ്‌ക്രിപ്‌ഷൻ( E. Prescription) കേരളത്തിൽ നടപ്പിലാക്കണം. എങ്കിൽമാത്രമേ ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകളുടെ ദുരുപയോഗം തടയാൻ കഴിയുകയുള്ളൂ.

ഫാർമസിസ്റ്റിന്റെ സർട്ടിഫിക്കറ്റ് വാടകയ്ക്ക് നല്‍കരുതെന്നും ഔഷധവിതരണവില്പനശാലയിൽ മുഴുവൻ സമയം യോഗ്യതയുള്ള ഫാർമസിസ്റ്റ് ഉണ്ടായിരിക്കണമെന്നും അവർ യൂണിഫോമും തിരിച്ചറിയൽ കാർഡും ധരിക്കണമെന്നും കൈകാര്യം ചെയ്യുന്ന മുഴുവൻ മരുന്നുകുറിപ്പടികളും അടുത്ത 5 വർഷം സൂക്ഷിച്ചു വെക്കണമെന്നും വ്യക്തമാക്കി ദേശീയ ഫാർമസി കൗൺസിൽ പുറപ്പെടുവിച്ച ഫാർമസി പ്രാക്റ്റീസ് റെഗുലേ ഷൻസ് 2015 ഇനിയും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.. ഇത് നടപ്പിലാക്കാതെ ഔഷധ മാഫിയയെ സഹായിക്കാനുള്ള ശ്രമമാണ് സംസ്ഥാന ഫാർമസി കൗൺസിലും ….. ഔഷധ നിയന്ത്രണ വിഭാഗവും നടത്തിക്കൊണ്ടിരിക്കുന്നത്.

പൊതുജനാരോഗ്യത്തെ ബാധിക്കന്നതും കേരളത്തിലെ 65000 ലധികം വരുന്ന ഫാർമസിസ്റ്റുകളുടെ അവകാശ നിഷേധവുമായ ഇക്കാര്യ ത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ട് മാസങ്ങളായി. ഒരു പ്രതികരണവു മില്ല. ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ സ്ഥിതിയും ഇത് തന്നെ. സർക്കാറും സർക്കാർ സംവിധാനങ്ങളും യോഗ്യത യില്ലാത്ത വ്യക്തികൾ ജീവൻ രക്ഷാ ഔഷധങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുക വഴി നീതിന്യായ വ്യവസ്ഥയെ.. തകിടം മറിക്കു കയും വെല്ലുവിളിക്കുകയും ചെയ്യുകയാണ് എന്ന് പറയാതിരിക്കാനാകില്ല.. ഫാർമസിയിൽ ഡിപ്ലോമ മുതൽ ഡോക്ടറേറ്റ് വരെ നേടിയവർ (പലരും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ലക്ഷങ്ങൾ കടമെടുത്തും പരിചയക്കാരിൽനിന്നും കടം വാങ്ങിയുമാണ് പഠനം പൂർത്തിയാ ക്കിയത്. എന്നാൽ മാന്യമായ ജോലിയും വേതനവും ലഭ്യമല്ല. കിട്ടുന്ന വേതനം പലിശ കൊടുക്കാൻ പോലും തികയുന്നുമില്ല.) പനിയും പകർച്ചവ്യാധിയും മൂലം കേരളത്തിൽ മരണനിരക്ക് കൂടാനുള്ള പ്രധാന കാരണം സ്വയം ചികിൽസയും ആന്റിബയോട്ടിക്ക് അടക്കമുള്ള മരുന്നുകളുടെ അമിതമായ ദുരുപയോഗവുമാണ്.

അതുപോലെ തന്നെ ഒരു ലൈസൻസിന്റെ മറവിൽ 5 മരുന്നു വില്പനശാല നടത്തിയത് തിരുവനന്തപുരത്ത് കണ്ടെത്തിയത് അടുത്ത നാളിലാണ്. ഇവയിലൂടെ വില്പന നടത്തിയത് ഭൂരിപക്ഷവും മയക്കുമരുന്ന് വിഭാഗത്തിൽ പെടുന്ന ഔഷധങ്ങളും. കഴിഞ്ഞ 4 വർഷമായി യാതൊരു പരിശോധനയും നടത്തിയിട്ടില്ലാത്ത 5000 ലധികം മരുന്നു വില്പനശാലകൾ കേരളത്തിൽ പ്രവർത്തിക്കുന്നു എന്നത് ഫാർമസി ബിരുദധാരികൾ ഉദ്യോഗസ്ഥന്മാരായി ജോലി ചെയ്യുന്ന ഔഷധ നിയന്ത്രണ വിഭാഗത്തിന്റെ കഴിവില്ലായ്മയുടേയും കെടുകാര്യസ്ഥതയുടേ യും കൈക്കൂലിയുടേയും അഴിമതിയുടേയം വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു..

സ്വകാര്യ സ്ഥാപനങ്ങൾ വൻതുക ഫീസ് വാങ്ങി ഫാർമസിസ്റ്റായി ജോലി ലഭിക്കാൻ സഹായിക്കുന്ന കോഴ്സ് എന്നപേരിൽ യുവതി യുവാ ക്കളെ വഞ്ചിച്ച് നൽകുന്ന ഫാർമസി അസിസ്റ്റൻറ് എന്ന സർട്ടിഫിക്കറ്റിന് ഫാർമസി നിയമപ്രകാരം സാധുതയില്ല.എന്നാൽ സ്വകാര്യ ആശുപത്രികളിലും മരുന്നുകടകളിലും നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് ഭൂരിപക്ഷവും ഈ സർട്ടിഫിക്കറ്റ് നേടിയവരും. ഇന്ന് കേരള വിപണിയിൽ എൺപതിനായിരത്തിലധികം ( 80000 ) ബ്രാൻഡ് മരുന്നുകൾ അനുദിനം കൈകാര്യം ചെയ്യപ്പെടുന്നു. കേവലം 26 അക്ഷ രങ്ങൾ കൊണ്ടുള്ള ഞാണിൻമേൽ കളിയാണ് ഇംഗ്ലീഷ് മരുന്ന് വ്യാപാരം. ഡോക്ടർമാരുടെ വായിക്കാൻ പറ്റാത്ത കുറിപ്പടി കൂടിയാകു മ്പോൾ ഇതിന്റെ ഭീകരത വർദ്ധിക്കുന്നു. അക്ഷരമൊന്നു മാറിയാൽ മരുന്നുപോലും മാറും, ചിലപ്പോൾ ജീവഹാനിപോലും സംഭവിക്കാം.. (കുറഞ്ഞത് 10 പേരെങ്കിലും ഇത്തരത്തിൽ തെറ്റായ മരുന്ന് ഉപയോഗംമൂലം, ചികിൽസയിലെ പിഴവ്മൂലം അകാലത്തിൽ മരണമടയുന്നു എന്നത് നഗ്നമായ ഒരു യാഥാർത്ഥ്യം മാത്രം. ഇത്തരം കണക്കുകൾ ഒരിക്കലും പുറത്തു വരില്ല… ചികിൽസയിലെ പിഴവ് (medication errors) എന്ന് ‘ പറയുമ്പോൾ കൃത്യമായി രോഗനിർണ്ണയം നടത്താതെ ചികിത്സയും മരുന്നും നൽകുക. തെറ്റായ അളവിൽ മരുന്ന് കഴി ക്കാൻ കുറിച്ചുനൽകുക. രോഗിക്ക് ആവശ്യമില്ലാത്ത മരുന്ന് കുറിച്ചുനൽകുക. കുറിപ്പടി വായിക്കാൻ കഴിയാത്തതിനാൽ ഉദ്ദേശം വച്ച് മരുന്ന് നൽകുന്നത് മൂലം മരുന്ന് മാറിപ്പോകുക. തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുന്നു..) നമ്മുടെ നാട്ടിൽ മാത്രമാണ് പാoപുസ്തകം തയ്യാറാക്കു ന്നതും.. പാഠം പഠിപ്പിക്കുന്നതും. ചോദ്യവലി തയ്യാറാക്കുന്നതും.. പരീക്ഷ എഴുതുന്നതും.. ഉത്തരക്കടലാസ് പരിശോധിച്ച് മാർക്ക് ഇടുന്നതും തോറ്റു പോയാൽ വീണ്ടും ഈ പ്രക്രിയ തുടരുന്നതും അദ്ധ്യാപകൻ എന്ന എകവ്യക്തി ആണ് എന്നു പറയുന്നതുപോലെ രോഗിയെ പരി ശോധിച്ച് രോഗനിർണ്ണയം നടത്തി മരുന്ന് നിശ്ചയിച്ച് അത് കഴിക്കേണ്ട അളവ് നിശ്ചയിച്ച് മരുന്നു കമ്പനിയുടെ പേരും നിശ്ചയിച്ച് ചികിൽസ നൽകുന്നത് ഡോക്ടർ എന്ന എകദിവ്യൻ. ഇവിടെ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ആരുമറിയാതെ ഇവർ സ്വയരക്ഷക്കായി വേണ്ടതിരിമറികൾ ചികിൽസാ കുറിപ്പുകളിൽ വരുത്തുകയും ചെയ്യും. ഇത് നമ്മുടെ നാട്ടിൽ മാത്രം’.

വിദേശത്ത് ഡോക്ടർ രോഗിയെ പരിശോധിച്ച് രോഗനിർണ്ണയം നടത്തുന്നു. രോഗിക്ക് ആവശ്യമായ മരുന്ന് എത് അളവിൽ എത്ര സമ യം കഴിക്കണം എന്ന് നിശ്ചയിക്കുന്നത് യോഗ്യതയുള്ള ഫാർമസിസ്റ്റാണ്. അതോടൊപ്പം ഉപഭോക്താവ് എന്ന നിലയിൽ രോഗിയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഏത് കമ്പനിയുടെ മരുന്ന് വാങ്ങണം എന്ന് രോഗിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന രീതിയിൽ ആവ ശ്യമായ വിവരങ്ങളും വിശദീകരണങ്ങളും ഫാർമസിസ്റ്റ് നൽകുകയും ചെയ്യും.. എന്നാൽ ഇവിടെ വെറും മരുന്ന് പൊതിഞ്ഞു കൊടുക്കുന്ന തൊഴിലാളിയായി മാത്രം ഫാർമസിസ്റ്റിനെ കാണുന്നു.അതു തന്നെയാണ് ആരോഗ്യമേഖല ഇത്രമാത്രം അത പതിക്കാനും കാരണം. നഷ്ടം ജനത്തിന്. മരുന്ന് കഴിച്ച് കഴിച്ച് മാറാരോഗിയാകുന്നു.. പനി പ്രതിരോധിക്കാനുള്ള കഴിവു പോലും കൈമോശം വരുന്നു.. എന്നിട്ടും നിയമനിഷേധികളുടെ പേരിൽ നടപടിയില്ല.. കൈക്കൂലി വാങ്ങി ഇവരെ സംരക്ഷിക്കുന്നു. നമ്മുടെ നാട്ടിൽ മാത്രമാണ് ഇത്തരത്തിൽ യോഗ്യതയില്ലാത്തവർ ഫാർമസികളിൽ ജോലി ചെയ്യന്നത്. ലോകത്ത് മറ്റൊരിടത്തും ഇത് സാധ്യമല്ല. കാരണം അവിടെ ജനത്തിന്റെ ജീവനും ആരോഗ്യവുമാണ് പ്രധാനം. ഇവിടെ കിട്ടുന്ന കിമ്പളവും.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കമ്മീഷണറുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പു നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുക യും സംഘടനയുടെ പൂർണ്ണ പിന്തുന്ന അറിയിക്കുകയും ചെയ്യുന്നു. എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കാണണമെ ങ്കിൽ ഔഷധ നിയന്ത്രവിഭാഗത്തിലും നിയമം നടപ്പിലാക്കാൻ നട്ടെല്ലുള്ള, കാര്യശേഷിയുള്ള ഉദോഗസ്ഥനെ മേധാവിയായി നിയമി ക്കാൻ സർക്കാർ തയ്യാറാകണം. ഔഷധ വ്യാപാരികളുടെയും മരുന്ന് കമ്പനികളുടെയും വക്താവായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് കേരളത്തിലെ ഔഷധ നിയന്ത്രണവിഭാഗത്തെ നയിക്കുന്നത്. അത് തന്നെയാണ് ആരോഗ്യരംഗത്ത് കേരളം നേരിടുന്ന ശാപവും. ഡോക്ടർമാർക്ക് ലഭിക്കുന്നതിനേക്കാൾ പാരിതോഷികങ്ങളും കിമ്പളവും ഈ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നത് പരസ്യമായ രഹസ്യ മാണ്. അത് കൊണ്ടുതന്നെയാണ് കുഗ്രാമങ്ങളിൽപോലും മൂന്നും നാലും മരുന്നുകടകൾക്കു ലൈസൻസ് നൽകുന്നതിന് കാരണവും. പിന്നെ കച്ചവടമുണ്ടാക്കാൻ മരുന്ന് വ്യാപാരികൾ തോന്നിയപോലെ വ്യാപാരം നടത്തുന്നു. ഇതൊന്നും കണ്ടില്ല എന്ന മട്ടിൽ കണ്ണടച്ച് ഔഷധ നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥരും. ഈ നില തുടർന്നാൽ അധികം വൈകാതെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾപോലും മയക്കുമരുന്നിനു അടിമകളാകുന്ന അവസ്ഥ കേരളത്തിൽ വന്നു ചേരും. ..

(പ്രേംജി വയനാട്, കേരള ഫാർമസിസിസ്റ്റ് ഓർഗനൈസേഷന്റെ സെക്രട്ടറിയാണ് ലേഖകന്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button