ചെന്നൈ: ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിംഗ് യാദവ് ഉത്തേജകൗഷധ പരിശോധനയില്‍ പരാജയപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) സോണെപത് സെന്‍ററില്‍ പരിശീലനം നടത്തിയിരുന്ന ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി തയാറാക്കിയ ആഹാരത്തില്‍ ഉത്തേജകം കലര്‍ന്ന പൊടി കലര്‍ത്താന്‍ ശ്രമിച്ചയാളെ നര്‍സിങ്ങിന്‍റെ ടീം തിരിച്ചറിഞ്ഞു എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജൂണ്‍ 5-നായിരുന്നു ഈ സംഭവം നടന്നത്.
17-വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ കെഡറ്റ് റെസ്ലര്‍ ആയ ഒരു ഡല്‍ഹി സ്വദേശിയാണ് ഈ കടുംകൈ ചെയ്തതെന്നാണ് നര്‍സിങ്ങിന്‍റെ ടീം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാള്‍ സുശീല്‍കുമാര്‍ പരിശീലനം നടത്തുന്ന അതേ വേദിയില്‍ നിന്ന്‍ തന്നെയുള്ള ആളാണെന്നും മനസിലായിട്ടുണ്ട്.
നര്‍സിങ്ങ് അടക്കമുള്ള താരങ്ങള്‍ക്ക് ഭക്ഷണം തയാറാക്കിയ പാചകക്കാരന്‍ തന്നെയാണ് ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന്‍ ചതിപ്രയോഗം നടത്തിയയാളെ തിരിച്ചറിഞ്ഞത്. നാഷണല്‍ ആന്‍റി-ഡോപ്പിംഗ് ഏജന്‍സിയില്‍ നിന്ന്‍ അനുകൂലമായ തീരുമാനം ലഭിക്കാനുള്ള നര്‍സിങ്ങിന്‍റെ അവസാന അവസരമാണിത്. നര്‍സിങ്ങിന്‍റെ സസ്പെന്‍ഷന്‍ തുടരാനുള്ള തീരുമാനമാണ് ഉണ്ടാകുന്നതെങ്കിലും സുശീല്‍കുമാറിന് പകരം മത്സരിക്കാനാവില്ല.
നര്‍സിങ്ങിന് മത്സരിക്കാനാവില്ല എങ്കില്‍ പകരം പ്രവീണ്‍ റാണയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക.
അതേസമയം, നര്‍സിങ്ങിനെ ചതിച്ച സംഭവവുമായി തന്നെ എതെകിലും തരത്തില്‍ ബന്ധപ്പെടുത്താന്‍ ശ്രമിച്ചാല്‍ നര്‍സിങ്ങിനെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി സുശീല്‍കുമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.
Post Your Comments