Funny & Weird

തിരുനെറ്റിക്ക് വെടിയേറ്റാലും പ്രശ്നമല്ലാത്ത സീരിയല്‍ ലോജിക്!!!

നമ്മുടെ മസാല സിനിമകളിലും സീരിയലുകളിലും മറ്റും കാലങ്ങളായി പിന്തുടര്‍ന്ന് പോരുന്ന ചില നിയമങ്ങളുണ്ട്. റിവോള്‍വറാകട്ടെ, പിസ്റ്റളാകട്ടെ, മഷീന്‍ഗണ്ണാകട്ടെ വെടിയേല്‍ക്കുന്നത് നായകനാണെങ്കില്‍ ഭൂരിഭാഗം സമയങ്ങളിലും മരണം സലാം പറഞ്ഞ് അകന്നു നില്‍ക്കാറേയുള്ളൂ. ഇനി അഥവാ നായകന്‍ മരിക്കുകയാണെങ്കില്‍ തന്നെ പുള്ളി പറയാനുള്ളതെല്ലാം പറഞ്ഞ് മാക്സിമം ഹീറോയിസം കാണിച്ചിട്ടേ മരിക്കൂ. പക്ഷേ അപ്പോഴും, നമ്മുടെ സിനിമാ-സീരിയല്‍ സൃഷ്ടാക്കള്‍ മുടങ്ങാതെ പാലിച്ചിരുന്ന ഒരു നിയമമുണ്ടായിരുന്നു. വെടിയേല്‍ക്കുന്നത് തലയ്ക്കാണെങ്കില്‍ നായകനായാലും, വില്ലനായാലും മരണം തത്ക്ഷണം സംഭാവിചിരിക്കും.

പക്ഷേ, തമിഴ് സീരിയല്‍ ചന്ദ്രലേഖയുടെ സൃഷ്ടാക്കള്‍ ഈ നിയമത്തേയും പൊളിച്ചെഴുതിയിരിക്കുകയാണ്. ഈ സീരിയലിലേതായി ഇന്‍റര്‍നെറ്റില്‍ വന്ന ഒരു വീഡിയോ ക്ലിപ്പില്‍ കാണിച്ചിരിക്കുന്ന രംഗം എല്ലാ ലോജിക്കുകളേയും കാറ്റില്‍പറത്തിക്കൊണ്ടുള്ളതാണ്.

തിരുനെറ്റിക്ക് തന്നെ വെടിയേല്‍ക്കുന്ന നായിക, നമുക്കറിവുള്ള എല്ലാ ലോജിക്കുകളേയും കുഴിച്ചുമൂടിക്കൊണ്ട്, കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളാണ് ഈ ക്ലിപ്പില്‍ കാണാന്‍ സാധിക്കുക. സോഷ്യല്‍ മീഡിയയില്‍ ചിരിവിരുന്ന്‍ തീര്‍ത്തുകൊണ്ട് മുന്നേറുന്ന ഈ രംഗത്തെ കളിയാക്കിക്കൊണ്ട് ഒരു മലയാളം ട്രോള്‍ വീഡിയോയും വൈറല്‍ ആകുന്നുണ്ട്.

ഈ രണ്ട് വീഡിയോകളും കാണാം:

shortlink

Post Your Comments


Back to top button