Kerala

കൊച്ചിയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു

കൊച്ചി ● കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാവിമാനം കടലില്‍ തകര്‍ന്നുവീണു. ഇസ്രായേല്‍ നിര്‍മിത സെര്‍ച്ചര്‍ യു.എ.വി വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊച്ചി നേവല്‍ ആസ്ഥാനമായ ഐ.എന്‍.എസ് ഗരുഡയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം  9 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തകര്‍ന്നത്. വൈകിട്ട് 7.35ഓടെയായിരുന്നു അപകടം. സാങ്കേതിക തകരാര്‍ മൂലമാണ് അപകടമെന്നാണ് സൂചന. വിമാന അവശിഷ്‌ടങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് നേവി അന്വേഷണം പ്രഖ്യാപിച്ചു. 

shortlink

Post Your Comments


Back to top button