KeralaNewsIndia

ഓഗസ്റ്റ് മുതല്‍ പുതുക്കിയ ശമ്പളം; ഏഴാം ശമ്പള കമ്മീഷന്‍ വിജ്ഞാപനമായി

ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളമായിരിക്കും ലഭിക്കുക.

33 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നേട്ടമാകുക.

2016 ജനുവരി ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യം ഉള്ളതുകൊണ്ട് കുടിശ്ശികയും ഉടന്‍ ലഭിക്കും. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button