ജപ്പാനില്‍ മാനസികരോഗികളുടെ കെയര്‍ സെന്‍ററില്‍ കത്തിവീശിയെത്തിയ ആളുടെ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും, 25-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20-ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കാണേറ്റിരിക്കുന്നത്.
ടോക്കിയോയില്‍ നിന്ന്‍ 50-കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള സഗാമിഹാര നഗരത്തിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
സുകുയി യമായുരി-എന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന 26-കാരനായ അക്രമി സംഭവം നടന്ന്‍ അല്‍പ്പസമയത്തിനകം പോലീസ് സ്റ്റേഷനില്‍ എത്തി സ്വയം കീഴടങ്ങി.
ഞാനാണ് അത് ചെയ്തതെന്ന്‍ പറഞ്ഞ് പോലീസിന് മുന്‍പില്‍ കീഴടങ്ങിയ അക്രമി “മാനസികാരോഗ്യം ഇല്ലാത്തവരൊക്കെ അപ്രത്യക്ഷ്യരാകണം” എന്നും ആക്രോശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
26-കാരനായ സതോഷി ഉയെമാറ്റ്സുവാണ് അക്രമിയെന്ന്‍ ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments