KeralaNews

‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പേരില്‍ പുസ്തകം: യുവ എഴുത്തുകാരന് ക്രൂരമര്‍ദ്ദനം

പാലക്കാട് ● ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കുന്ന യുവ എഴുത്തുകാരന് മതമൗലികവാദികളുടെ ക്രൂരമര്‍ദ്ദനം. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കര്‍ത്താവായ പി.ജംഷാറിനാണ് മര്‍ദ്ദനമേറ്റത്. പുസ്തകത്തിന്റെ കവര്‍ ചിത്രം വാട്സ്ആപ്പില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ജംഷാറിന് മര്‍ദ്ദനമേറ്റത്.

ഇന്നലെ രാത്രി പാലക്കാട് പട്ടാമ്പിയില്‍ വച്ചായിരുന്നു ആക്രമണം. കൂനംമൂച്ചിയിലുള്ള ഉമ്മൂമ്മയെ കണ്ടതിനു ശേഷം വീട്ടിലേയ്ക്ക് തിരികെ പോകാന്‍ ബസ്‌ കാത്ത്നില്‍ക്കവേയാണ് ആക്രമണമുണ്ടായത്. നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ചായിരുന്നു സംഘത്തിന്റെ ആകമണം. മര്‍ദ്ദനമേറ്റ് നിലത്തുവീണ ജംഷാറിനെ ഉപേക്ഷിച്ച് സംഘം ഇരുട്ടില്‍ മറയുകയും ചെയ്തു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കളാണ് ജിംഷാറിനെ ആശുപത്രിയില്‍ എത്തിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ജിംഷാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജംഷീറിന്റെ പരാതിയില്‍ ചാലിശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസുകരെത്തി മൊഴി എടുത്തിരുന്നു. എന്നാല്‍ പോലീസ് തന്നെ പ്രതിയക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന് ജംഷീര്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരാണ് തന്നെ ആക്രമിച്ചതെന്നും പടച്ചോന്‍ അര്‍ത്ഥം അറിയാത്തവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും ജംഷീര്‍ പറഞ്ഞു. ആ വാക്ക് ചില മത തീവ്രവാദികളുടെ മാത്രം കുത്തകയല്ലെന്നും ജിംഷാര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ചാലിശ്ശേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button