ലണ്ടന്‍ ● വന്‍ തുക നഷ്ടപരിഹാരമായി നല്‍കി വിവാഹ മോചനം നേടിയ സൗദി കോടീശ്വരന്‍ ഷെയ്ഖ് വലീദ് ജുഫാലി അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായ ജുഫാലി സൂറിച്ചില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
61 കാരനായ ജുഫാലി രണ്ടാഴ്ച മുന്‍പാണ് കലണ്ടര്‍ ഗേളും മോഡലുമായിരുന്ന ക്രിസ്തീന എസ്ട്രാഡ (54)യില്‍ നിന്ന് വിവാഹ മോചനം നേടിയത്. ക്രിസ്തീനയ്ക്ക് 75 മില്യണ്‍ പൌണ്ട് നഷ്ടപരിഹാരമായി നല്‍കാനും കേസ് തീര്‍പ്പാക്കിയ ബ്രീട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. മധ്യേഷ്യയിലെ ബിസിനസ് ഭീമനായ ഇ.എ ജുഫാലി ആന്‍ഡ് ബ്രദേഴ്സിന്റെ ചെയമാനായിരുന്ന ഷെയ്ഖ് ജുഫാലിയുടെ ആസ്തി 8 ബില്യണ്‍ പൌണ്ട് വരും.
196 മില്യണ്‍ പൗണ്ടായിരുന്നു ക്രിസ്തീന കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഒരു മില്യണ്‍ പൗണ്ട് ഓരോ വര്‍ഷവും വസ്ത്രം വാങ്ങാനായി മാത്രം നല്‍കണമെന്നും ക്രിസ്തീന ആവശ്യപ്പെട്ടിരുന്നു. ലണ്ടനില്‍ ഒരു വീട് വാങ്ങാനായി മാത്രം 60 മില്യണ്‍ പൗണ്ട്‌സും ഹെന്‍ലി ഓന്‍ തെംസിലുള്ള വീട് വാങ്ങാനായി 4.4 മില്യണ്‍ പൗണ്ടും അഞ്ച് കാറുകള്‍ക്കായി 495,000 പൗണ്ട്‌സും ക്രിസ്തീന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഷൂസ് വാങ്ങുന്നതിന് 21,000 പൗണ്ടും ആവശ്യപ്പെട്ടിരുന്നു.
Post Your Comments